വൈ ഫൈ നഗരമായി ബാംഗ്ലൂര്‍

ബാംഗ്ലൂര്‍ മുഴുവനായും വൈ ഫൈ തരംഗത്തിലേക്ക് മാറുന്നു. ഈ വര്‍ഷം അവസാനത്തോടെ നഗരം മുഴുവന്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ച് കഴിഞ്ഞു. ഇതോടെ രാജ്യത്തെ ആദ്യത്തെ വൈ ഫൈ നഗരമെന്ന പേരും ബാഗ്ലൂരിന് സ്വന്തം.
കഴിഞ്ഞ ജനുവരിയിലാണ് നഗരത്തിലെ ആറ്സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമായി തുടങ്ങിയത്. എം.ജി.റോഡ്, ബ്രിഗേഡ് റോഡ്, മെജസ്റ്റിക് തുടങ്ങി ആറ് സ്ഥലങ്ങളില്‍ ഇപ്പോഴും വൈ ഫൈ സേവനം ലഭ്യമാണ്.
രാജ്യത്താദ്യമായി പൊതുനിരത്തില്‍ വൈഫൈ ലഭ്യമാക്കിയ ബാംഗ്ലൂരില്‍ സേവനം പ്രയോജനപ്പെടുത്തുന്നത് ഏറെയും ചെറുപ്പക്കാരാണ്. നമ്മ വൈഫൈ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഷോപ്പിങ് കേന്ദ്രങ്ങള്‍, മൈസൂരിലെ സിറ്റി ബസ് സ്‌റ്റേഷന്‍, റൂറല്‍ ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ സൗകര്യം ലഭ്യമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വൈ ഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ഐ.ടി, ബി.ടി. മന്ത്രി എസ്.ആര്‍. പാട്ടീല്‍ വ്യക്തമാക്കി. സ്മാര്‍ട്ട്‌ഫോണോ, വൈ ഫൈ സംവിധാനം ഉള്ള മറ്റേതു ഫോണിലും വൈ ഫൈ മോഡ് ഓണ്‍ ആക്കിയാല്‍ സൗകര്യം ലഭ്യമാകും. ആറ് വയര്‍ലെസ് നെറ്റ് വര്‍ക്ക് കമ്പനികള്‍ സേവനം ലഭ്യമാക്കുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇതുസബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























