മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്ന് തെരഞ്ഞെടുപ്പ് : 10 കോടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലുമായി 10 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുടെ അഭിമാന പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പാടുപെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനകീയത വോട്ടാക്കി മാറ്റി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുസംസ്ഥാനത്തുമുണ്ടായ മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തേ തുടര്‍ന്ന് ശിവസേന- ബിജെപി സഖ്യങ്ങളിലുണ്ടായ വിള്ളല്‍ ഇരുകൂട്ടര്‍ക്കും തലവേദനയാകുന്നുണ്ട്. സഖ്യം വിട്ടതുമുതല്‍ ബിജെപിയെ കടന്നാക്രമിക്കുന്ന ശൈലിയാണ് ശിവസേന തുടരുന്നത്. 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഹരിയാനയില്‍ വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹുഡ ശ്രമിക്കുമ്പോള്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദളും. 90 സീറ്റുകളാണ് ഹരിയാനയിലുള്ളത്. രണ്ടു സംസ്ഥാനങ്ങളിലുമായി 10 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























