ഹൈന്ദവദേവന്‍മാരുടെ ചിത്രം പതിപ്പിച്ച സ്ത്രീ വസ്ത്രങ്ങള്‍ വിവാദമാകുന്നു

ഹൈന്ദവ ദേവന്‍മാരുടെ ചിത്രം പതിപ്പിച്ച സ്ത്രീ വസ്ത്രങ്ങള്‍ ഇറക്കിയത് വിവാദമാകുന്നു. സിയാറ്റില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പിനിയായ ആമസോണ്‍.കോം ആണ് വിവാദത്തിനു തിരി കൊളുത്തി ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചിരിക്കുന്നത്. സ്ത്രീകളുടെ ലെഗ്ഗിംഗ്‌സുകള്‍, ഡ്രോ സ്ട്രംഗ് പാന്റുകള്‍, വെയ്സ്റ്റ് യോഗ പാന്റുകള്‍, സ്‌നീക്കര്‍ ഷൂലേഴ്‌സ എന്നിവയിലാണ് ദേവന്‍മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്.
ഗണപതി, ശിവന്‍, ബ്രഹ്മാവ്, വിഷ്ണു, ദുര്‍ഗ്ഗ ദേവി തുടങ്ങിയ ദേവീ ദേവന്‍മാരുടെ ചിത്രങ്ങളാണ് വസ്ത്രങ്ങളില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇത് ഹൈന്ദവ മതസ്ഥരുടെ കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഹിന്ദു മതവിശ്വാസികള്‍ പൂജാ മുറിയിലും ശുദ്ധിയുള്ളയിടങ്ങളിലുമല്ലാതെ ദൈവങ്ങളുടെ ചിത്രം വയ്ക്കാറില്ല. ഇത് വിശ്വാസത്തിന്റെ ഭാഗമാണ്.
അശുദ്ധമായ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പലങ്ങളിലും ദൈവസാന്നിധ്യമുള്ള സ്ഥലങ്ങളിലും പ്രവേശിക്കാന്‍ വിലക്കുണ്ട്. എന്തിന് പലരും പാചകം ചെയ്യാന്‍ അടുക്കളയില്‍ പോലും കയറാറില്ല. ഈ സാഹചര്യങ്ങളിലാണ് ധരിക്കുമ്പോള്‍ മുഷിഞ്ഞു പോകുന്ന വസ്ത്രങ്ങളില്‍ ദൈവങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ഹിന്ദു വിശ്വാസികളെ അപമാനിക്കലാണെന്ന വാദവുമായി പലരും രംഗത്തെത്തിക്കഴിഞ്ഞു.
ഇന്ത്യയില്‍ ഇടത്തരക്കാര്‍ മുതല്‍ ആമസോണില്‍ നിന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരാണ്. ഈ സാഹചര്യത്തില്‍ ഇവിടെ കമ്പനിയുടെ സ്വീകാര്യത തന്നെ നഷ്ടപ്പെടാം എന്ന അവസ്ഥയാണ്. കഴിഞ്ഞ മാസത്തില്‍ ബാര്‍ബിപാവയെ കാളിദേവിയുടെ രൂപത്തില്‍ അവതരിപ്പിച്ച് ആമസോണ്‍ പ്രശ്‌നത്തിലായിരുന്നു. വിവാദങ്ങള്‍ തലപൊക്കിയ ശേഷം ആമസോണിന്റെ പ്രതികരണം അറിവായിട്ടില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























