വിശപ്പടക്കാന്‍ തെരുവ് നായയുടെ പാല് കുടിക്കുന്ന കുട്ടിയുടെ വാര്‍ത്ത വിദേശമാധ്യമങ്ങളില്‍

വിശപ്പടക്കാന്‍ തെരുവ് നായയുടെ പാല്കുടിക്കുന്ന കുട്ടിയുടെ വാര്‍ത്ത വിദേശമാധ്യമങ്ങളില്‍ ചര്‍ച്ചയായി.ഝാര്‍ഖണ്ഡ് സ്വദേശിയായ ഛോട്ടു എന്ന ആറ് വയസ്സുകാരനാണ് വിശപ്പകറ്റാനായി നായയുടെ പാല് കുടിക്കുന്നത്. സ്വന്തം കുഞ്ഞിന് പാലുനല്‍കുന്നതുപോലെയാണ് തളളപ്പട്ടി പാല് കൊടുക്കുന്നത്. ശാന്തയായി നിന്ന് ഛോട്ടുവിന് പാലു കൊടുക്കും. അമ്മ ശനിചരിദേവിയിലൂടെയാണ് മകന്റെ ഈ ദയനീയവസ്ഥ പുറത്തറിയുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് പിതാവ് മരിച്ചതോടെയാണ് ഛോട്ടുവിന്റെ കുടുംബം ദാരിദ്ര്യത്തിലായത്. അമ്മ ശനിചരിദേവിയും 60 കാരിയയായ അമ്മൂമ്മയും 14 ഉം മൂന്നും വയസ്സുളള സഹോദരന്‍മാരുമാണ് ഛോട്ടുവിന്റെ കുടൂംബത്തിലുളളത്. മൂത്ത സഹോദരന്‍ ഹോട്ടല്‍ പണിക്ക് പോയി കൊണ്ടുവരുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ പട്ടിണി മാറ്റുന്നത്. അമ്മയും അമ്മൂമ്മയും വനവിഭവങ്ങള്‍ ശേഖരിച്ചും വിറക് വെട്ടിയും ജീവിതം മൂന്നോട്ടു കൊണ്ടുപോവുന്നു. സ്ഥിരമായ വരുമാനമില്ലാത്തതു കാരണം പലപ്പോഴും വീട്ടില്‍ പട്ടിണിയാണ്. സ്‌കൂളില്‍ പോകാത്തതിനാല്‍ തെരുവു നായ്ക്കളുമായിട്ടുള്ള ചങ്ങാത്തമാണ് ഛോട്ടുവിനെ പാല് കുടിക്കാന്‍ പ്രേരിപ്പിച്ചത്. ഛോട്ടുവിനെ ഇതില്‍നിന്നും പിന്‍തിരിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ ഛോട്ടുവിനെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണിപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























