അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകേപനം : ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. ചെറിയ ഇടവേളയ്ക്കു ശേഷമാണ് പാകിസ്ഥാന്റെ ആക്രമണം. ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് പാക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്.
കെര്‍നി, സൗജിയാന്‍ എന്നിവിടങ്ങളില്‍ നിതന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്നത്തെ ആക്രമണത്തില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ച അതിര്‍ത്തിയിലെ ജനവാസ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥന്‍ ശക്തമായ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും അറുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതോടെ പാകിസ്ഥാന്‍ പിന്മാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























