പെന്‍ഷന്‍ പണം നല്‍കിയില്ല, മകന്‍ അച്ഛനെ അടിച്ച് കൊന്നു

പെന്‍ഷന്‍ പണം നല്‍കാഞ്ഞതില്‍ ക്ഷുഭിതനായ മകന്‍ വൃദ്ധനായ അച്ഛനെ അടിച്ചുകൊന്നു. മുംബൈയിലെ വീരാറാണ് സംഭവം. മന്‍വേല്‍പദ ഏക്‌വിര അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന കാശിനാഥ് (70)ആണ് മകന്റെ കൈയാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. അച്ഛനൊപ്പമാണ് ദിനേശ് കസാരെ (38) എന്ന പ്രതി താമസിച്ചിരുന്നത്. ദിനേശ് മിക്കപ്പോഴും അച്ഛന്റെ കൈയില്‍ നിന്ന് പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കാറുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ പണം ആവശ്യപ്പെട്ടുവെങ്കിലും കാശിനാഥ് നല്‍കിയില്ല. ഇതില്‍ ക്ഷുഭിതനായ ദിനേശ് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് പിതാവിനെ ക്രുരമായി മര്‍ദിച്ച് കൊല്ലുകയായിരുന്നു. ദിനേശിന്റെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ട വിവരം അറിയുന്നത്. തൊഴില്‍രഹിതനായ ഇയാള്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























