ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വേശ്യാവൃത്തി നിയമ വിധേയമാക്കണമെന്ന് മാതാ മഹാദേവി; പ്രലോഭിക്കുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുത്

പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച് ആത്മീയാചാര്യ മാതാ മഹാദേവി. വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്നാണ് മാതാ മഹാദേവിയുടെ അഭിപ്രായം. ലൈംഗികാതിക്രമങ്ങളും മാനഭംഗക്കേസുകളും കുറയ്ക്കാന്‍ വേശ്യാവൃത്തി നിയമപരമായി അംഗീകരിക്കലാണ് മാര്‍ഗമെന്നും സ്വാമിനി പറയുന്നു.
കോളേജിലും ജോലിസ്ഥലത്തും പെണ്‍കുട്ടികള്‍ പ്രലോഭനകരമായ വസ്ത്രധാരണം ഒഴിവാക്കണമെന്നും സ്വാമിനി പറഞ്ഞു.
പെണ്‍കുട്ടികള്‍ ശരീരത്തോട് ഒട്ടിപ്പിടിച്ച് നില്ക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കണം. കോളേജുകളിലും ജോലിസ്ഥലത്തും യുവതികള്‍ ധരിക്കുന്ന വസ്ത്രം മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലാണ്. ഇത് അപകടം ചെയ്യും.
ലൈംഗികാതിക്രമ വാസനയുള്ളവരെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണരീതി ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം അവസരങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമം സ്ത്രീകളില്‍ നിന്നുണ്ടാകണം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം പുതിയ തലമുറ മനസ്സിലാക്കണം. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കണം. രാത്രിവൈകി പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കരുത്. മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കണമെന്നും മഹാദേവി പറഞ്ഞു.
സ്വാമിനിയുടെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യേശുദാസ് ജീന്‍സിലൂടെ ഉണ്ടാക്കിയ വിവാദം അങ്ങനെ വീണ്ടും മാതാ മഹാദേവിയിലൂടെ ഉയര്‍ന്ന് വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























