ഹുദ്ഹുദില്‍ മുങ്ങി ഉത്തര്‍പ്രദേശ്

ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കനത്ത മഴ. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. പതിനെട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. ലക്‌നൗവിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യുതു. ഛാര്‍ബാഗ് റെയില്‍വേസ്‌റ്റേഷന്‍ വെള്ളത്തിനടിയിലാണ്. പലസ്ഥലങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും താറുമാറായി. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha

























