സമ്പൂര്‍ണ്ണ ബാലവേല നിരോധനം ലക്ഷ്യമിട്ടുകൊണ്ടുളള പുതിയബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍

പാര്‍ലമെന്റിന്റെ അടുത്ത വിന്റര്‍ സെഷനില്‍ പരിഗണനയ്‌ക്കെടുക്കാനിരിക്കുന്ന ബില്ലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചൈല്‍ഡ് ലേബര്‍ ( പ്രൊഹിബിഷന്‍ ആന്റ് റെഗുലേഷന്‍ അമെന്‍ഡ്‌മെന്റ്) (CLPRA). 2012 ഡിസംബറില്‍ അവതരണത്തിനു വന്നതാണ് ഈ ബില്‍. 14 വയസ്സില്‍ താഴെയുളള കുട്ടികളെ ഏതെങ്കിലും തൊഴിലിന് ഉപോയഗിക്കുന്നത് തടയാനുളള ഭേദഗതികള്‍ വരുത്തിയാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 2009 - ലെ “ റൈറ്റ് റ്റു ചില്‍ഡ്രന്‍ റ്റു ഫ്രീ ആന്റ് കംപല്‍സറി എജ്യൂക്കേഷന്‍ ആക്ട് ”- ലെ വ്യവസ്ഥകളുമായി പൊരുത്തപ്പെട്ടു പോകുന്ന വിധത്തിലാണ് പുതിയ ബില്ലിന്റെ ഘടന. അപകട സാധ്യതയുളള തൊഴില്‍ മേഖലയില്‍ 14-നും 18-നും ഇടയിലുളള കൗമാരക്കരെ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കുന്നതാണ് 2009-ലെ ആക്ട്. ക്ലിപ്രായെ സംബന്ധിച്ച് പൊതു ജനാഭിപ്രായം രൂപീകരിക്കുന്നതിന് 2012-ല്‍ മന്ത്രാലയം ശ്രമിച്ചിരുന്നു. ബാലവേലയില്‍ നിന്ന് വിമുക്തമാക്കപ്പെടുന്ന ഓരോ കുട്ടിയ്ക്കുവേണ്ടിയും തൊഴിലുടമയില്‍ നിന്ന് 20,000 രൂപയും സംസ്ഥാഗവണ്‍മെന്റില്‍ നിന്നും 5000 രൂപയും പിഴ ഈടാക്കണമെന്ന് 1996-ല്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 96-ലെ നിയമത്തില്‍ ഖനനം, സ്‌ഫോടകവസ്തുക്കളുമായി ബന്ധമുളള തൊഴില്‍ മേഖല എന്നിവിടങ്ങളിലാണ് ബാലവേല നിരോധിച്ചിരുന്നത്. 2006-ലെ ഭേദഗതിയ്ക്ക് ശേഷമാണ് വീട്ടുവേലയിലായിരിക്കുന്നവര്‍ ബലാവേലയുടെ പരിധിയില്‍ വന്നത്. 2009-ലെ ആര്‍.റ്റി.ഇ ആക്ട്, 2012-ലെ ക്ലിപ്രാ എന്നിവയിലെ നിര്‍വ്വചനപ്രകാരം 14 വയസ്സുവരെ പ്രായമുളളവരെയാണ് ബാലികാ-ബലന്‍മാരായി കണക്കാക്കുന്നത്. എന്നാല്‍ 2000-ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിന്റെ പരിധിയില്‍ 18 വയസ്സുവരെയുളളവര്‍ ഉള്‍പ്പെടും എന്നതാണ് നിയമങ്ങള്‍ക്കിടയിലെ വൈരുദ്ധ്യം.
സമാധാന നൊബേല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ഥി ബാലവേല നിരോധനനിയമം വരുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. 1990കള്‍ മുതല്‍ അദ്ദേഹത്തിന്റെ മുഴുവന്‍ സമയവും തെരുവുകുട്ടികളുടെ ജീവിതത്തിനായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സംഘടനയായ \'ബച്ച്പന്‍ ബച്ചാവേ ആന്തോളന്‍\' ഇതിനോടകം 80,000 ല്‍ അധികം കുട്ടികളെയാണ് വിവിധ തരത്തിലുള്ള ബാല പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയത്.
കുട്ടികളെ മോചിപ്പിക്കുക മാത്രമല്ല, ഈ കുട്ടികളെ വിജയകരമായി പുനരധിവസിപ്പിക്കുകയും അവര്‍ക്കുള്ള ജീവിത മാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നതൃത്വം നല്‍കുന്നുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ സാമൂഹിക വിപത്തുകളെ നിലനിര്‍ത്തുകയാണ് ബാലവേല ചെയ്യുന്നതെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് ലോകം ശ്രദ്ധിച്ചത്. സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയവുമായി ബാലവേലയെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
കേവലം ഒരാള്‍ ശ്രമിച്ചപ്പോള്‍ ഇത്രയധികം കുട്ടികളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും കഴിഞ്ഞുവെങ്കില്‍ നമ്മുടെ നിയമം കൃത്യതയോടെ ചെയ്താല്‍ ബാലവേല ചെയ്യുന്ന ഒരു കുട്ടിപോലും ഇന്ത്യയില്‍ കാണില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























