മോഡി ഒരു തരംഗമല്ല യാഥാര്‍ത്ഥ്യമാണ്; എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷി; കോണ്‍ഗ്രസിന് തിരിച്ചടി

മോഡി ഒരു തരംഗമല്ല യാഥാര്‍ത്ഥ്യമാണെന്ന് കാണിക്കുന്നതാണ് ഇന്ന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപികരിക്കുവാന്‍ ബിജെപിക്ക് മറ്റ് കക്ഷികളുടെ സഹായം ആവശ്യമായി വരുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തില്‍ എത്തുമെന്ന് ചില സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ട്.
ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാന ഭരണം പിടിച്ച കോണ്‍ഗ്രസിന് ഈ തവണ ഹരിയാനയില്‍ ഭരണം നഷ്ടപെടുമെന്നാണ് സര്‍വേ ഫലങ്ങള്‍. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് രണ്ടു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് മറ്റ് പ്രബല പാര്‍ട്ടികളായ എന്‍സിപിയും ബിജെപിയും ശിവസേനയും സഖ്യങ്ങള്‍ ഇല്ലാതെയാണ് മത്സരിച്ചത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ശിവസേനാ-ബിജെപി സഖ്യം അവസാനിച്ചിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 64 ശതമാനവും ഹരിയാനയില്‍ 72.04 ശതമാനവും പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























