കന്നഡ സംസാരിച്ചില്ല: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് ബാംഗ്ലൂരില്‍ മര്‍ദ്ദനം

കന്നഡ സംസാരിക്കാത്തതിന്റെ പേരില്‍ മണിപ്പൂരില്‍നിന്നുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് ബാംഗ്ലൂരില്‍ ക്രൂര മര്‍ദ്ദനം. മണിപ്പൂര്‍ സ്വദേശിയായ മിഷേല്‍ ലംചതംഗ് ഹൗകിപ് അണ് അക്രമത്തിനിരയായത്. ചൈനക്കാരനെന്ന് വിളിച്ച അക്രമികള്‍ ഇത് ചൈനയല്ല ഇന്ത്യയാണ് എന്നുപറഞ്ഞാണ് അക്രമണം തുടങ്ങിയത്.
ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റു. രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണശാലയില്‍ നില്‍ക്കുമ്പോഴായിരുന്നു കന്നഡ ഭാഷ സംസാരിച്ചില്ലന്ന കാരണത്താല്‍ മര്‍ദ്ധിച്ചത്.
മുന്ന് പേര്‍ ചേര്‍ന്നാണ് അക്രമണം തുടങ്ങിയത്. മിഷേലിന്റെ തലയ്ക്കാണ് പരുക്ക്. പ്രാദേശിക രാഷ്ടീയ പാര്‍ട്ടികളുടെ സഹായത്തോടെ പ്രതികള്‍ രക്ഷപ്പെട്ടതെന്ന് മിഷേലിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു
https://www.facebook.com/Malayalivartha

























