ഐ.ആര്‍.എന്‍.എസ്.എസ് 1 സി ഭ്രമണപഥത്തിലെത്തി

ഇന്ത്യ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ് 1 സി വിജയകരമായി ഭ്രമണപഥത്തിലെത്തി. ഗതിനിര്‍ണയ സംവിധാനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യമാണ് ഐ.എസ്.ആര്‍.ഒ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. രണ്ടര മാസത്തിനകം നാലാമത്തെ ഉപഗ്രഹമായ 1ഡി കൂടി വിജയകരമായി വിക്ഷേപിച്ചാല്‍ ഇന്ത്യയ്ക്കും സ്വന്തം ഗതിനിര്‍ണയ സംവിധാനമാകും.
പുലര്‍ച്ചെ 1.32ന് വിക്ഷേപിച്ച ഉപഗ്രഹത്തെ 21 മിനിട്ടു കൊണ്ട് പി.എസ്. എല്‍.വി. സി26 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. 1450 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.
ഐ.ആര്‍.എന്‍.എസ്.എസ് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണിത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിനും ഈ വര്‍ഷം ഏപ്രില്‍ നാലിനുമാണ് വിക്ഷേപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























