പുകവലി ഉല്‍പ്പന്ന പാക്കറ്റിന്റെ 85 ശതമാനത്തിലും മുന്നറിയിപ്പ് നല്‍കണം

പുകവലി ഉല്‍പ്പന്ന പാക്കറ്റിന്റെ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. സിഗരറ്റ്, ബീഡി പായ്ക്കറ്റുകളില്‍ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പ് 85 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചെയ്തിരിക്കുന്നത്. പുകയില കമ്പനികള്‍ക്ക് ഇക്കാര്യം നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള അറിയിപ്പ് നല്‍കിയതായും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്‍ വ്യക്തമാക്കി. അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശം പൂര്‍ണ്ണമായും നടപ്പാക്കുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു. നിലവില്‍ 5 ശതമാനം സ്ഥലം മാത്രമാണ് മുന്നറിയിപ്പിനായി നീക്കി വെച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























