കാമുകിയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കാമുകന്റെ പിറന്നാള്‍ സമ്മാനം

കാമുകിയുടെ പിറന്നാളിന് സാധാരണ അവര്‍ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ കാമുകന്മാരും. എന്നാല്‍ അവരുടെ ജീവന്‍ അപായപ്പെടുത്തികൊണ്ടുള്ള സമ്മാനം ആരും കൊടുക്കാറില്ല. എന്നാല്‍ ഹെദരാബാദില്‍ ഇരുപത്തൊന്നുകാരിയായ കാമുകിയെ നാലാം നിലയുടെ മുകളില്‍ നിന്നു തള്ളിയിട്ടുകൊണ്ടായിരുന്നു സജീദ് എന്ന കാമുകന്‍ തന്റെ പിറന്നാള്‍ സമ്മാനം നല്‍കിയത്.
കാമുകിക്കു വേണ്ടി വലിയൊരു കേക്കുമായിട്ടായിരുന്നു സജീദ് വന്നതെങ്കിലും കേക്കു മുറിച്ച് കഴിഞ്ഞ് കുറച്ചുനേരം സംസാരിക്കണമെന്നു പറഞ്ഞ് കാമുകിയെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നത്രേ. ടെറസില്‍ചെന്നു കഴിഞ്ഞപ്പോള്‍ കാമുകന്റെ വിധം മാറി. പെണ്‍കുട്ടി മറ്റു ചെറുപ്പക്കാരുടെ പിന്നാലെ പോകുന്നുവെന്ന് ആരോപിച്ച് വഴക്കുണ്ടാക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് പെണ്‍കുട്ടിയെ തള്ളി താഴെയിട്ടത്.
താഴെ നിരത്തിവച്ച ആസ്‌ബെസ്‌റ്റോസില്‍ വീണതുകൊണ്ട് യുവതിക്കു കാര്യമായ പരുക്കുകളില്ല. എന്തായാലും കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























