കാര്‍ഡില്‍ കുടുംബനാഥയ്ക്ക് പകരം ബോളിവുഡ് താരങ്ങള്‍

റേഷന്‍കാര്‍ഡില്‍ ഗൃഹനാഥയുടെ ചിത്രത്തിന് പകരം പതിപ്പിച്ചിരിക്കുന്നത് ബോളിവുഡ് താരങ്ങളുടെ ചിത്രം. ഉത്തരാഖണ്ഡിലെ മൂന്ന് കുടുംബത്തിന്റെ റേഷന്‍കാര്‍ഡിലാണ് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിമാരായ കിരണ്‍ഖേര്‍, സോനാക്ഷി സിന്‍ഹ, 1986 മരണമടഞ്ഞ മുന്‍കാലനടി സ്മിതാ പാട്ടില്‍ എന്നിവരുടെ ചിത്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്.
സരിതാദേവി, ഉഷാദേവി, മീനാദേവി എന്നിവരുടെ കാര്‍ഡിലാണ് ബോളിവുഡ് നടിമാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുന്‍ പാര്‍ലമെന്റംഗം രാജ്ബാബറിന്റെ മരണമടഞ്ഞ ഭാര്യ സ്മിതാപാട്ടീലിന്റെ ചിത്രം വന്നിരിക്കുന്നത് സരിതാദേവിയുടെ റേഷന്‍കാര്‍ഡിലാണ്. ഉഷാദേവിയുടെ കാര്‍ഡില്‍ നടന്‍ അനുപംഖേറിന്റെ ഭാര്യയും ദേശീയവാര്‍ഡ് ജേത്രിയുമായ കിരണ്‍ഖേര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുന്‍ നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളും നിലവില്‍ ബോളിവുഡിലെ അറിയപ്പെടുന്ന താരവുമായ സോനാക്ഷി സിന്‍ഹ വന്നിരിക്കുന്നത് മീനാദേവിക്ക് പകരമാണ്.
പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ റേഷന്‍കാര്‍ഡ് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാളുടെ പേരില്‍ നല്‍കണമെന്നാണ് നിര്‍ദേശം. മൂന്നു പേരുടെയും കാര്‍ഡില്‍ നടിമാരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ഡിജിറ്റലൈസേഷനില്‍ വന്ന പിഴവായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























