ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ഗുരുതരാവസ്ഥയില്‍ ; ആരോഗ്യ നില മോശമായെന്ന് ആശുപത്രി അധികൃതർ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യ നില മോശമായെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കരുണാനിധിയുടെ ആരോഗ്യ നില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്. അദ്ദേഹത്തിന് ആശുപത്രിയില്‍ ലഭിക്കുന്ന തരത്തിലുള്ള ചികിത്സയാണ് വീട്ടിലും നല്‍കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബന്ധുക്കളടക്കം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും ഇടവിട്ട് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നു കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. 94-കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha