കരുണാനിധിയുടെ ആരോഗ്യനില വളരെ മോശമായതായി റിപ്പോര്‍ട്ട്; ആരോഗ്യനില മോശമായ വാര്‍ത്തയറിഞ്ഞ് വസതിക്ക് മുന്നിലേക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തുന്നു; മകനും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിനുമായി നേതാക്കളുടെ കൂടിക്കാഴ്ച

ഡി.എം.കെ.യുടെ അമരത്ത് വെള്ളിയാഴ്ച കരുണാനിധി 49 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില വളരെ മോശമായതായി റിപ്പോര്‍ട്ട്. ഗോപാലപുരത്തെ വസതിയില്‍ തന്നെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ ചികിത്സയ്ക്കായി ഇവിടെയുണ്ട്. ആരോഗ്യനില മോശമായ വാര്‍ത്തയറിഞ്ഞ് വസതിക്ക് മുന്നിലേക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്. രാത്രി പത്തു മണിയോടെ ഉപമുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം കരുണാനിധിയുടെ വസതി സന്ദര്‍ശിച്ച് മകനും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
എന്നാല്‍ കരുണാനിധിയുടെ ആരോഗ്യത്തില്‍ ആശങ്കയില്ലെന്നും ആരോഗ്യം വീണ്ടെടുക്കുമെന്നും സന്ദര്‍ശനത്തിന് ശേഷം ഒ.പനീര്‍ശെല്‍വം വ്യക്തമാക്കി. വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കരുണാനിധിയുടെ ആരോഗ്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്ന് പനിയുണ്ട്. ഇതിനുള്ള ചികിത്സയിലാണ് അദ്ദേഹമെന്നും കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























