വനിതാഹോസ്റ്റലിലെ യുവതികളെ ലൈഗീകവൃത്തിയിലേക്ക് പ്രേരിപ്പിച്ചതിന്റെ പേരില്‍ പൊലീസ് തിരയുന്ന ഹോസ്റ്റല്‍ ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി

കോയമ്പത്തൂരിലെ സ്വകാര്യ വനിതാ ഹോസ്റ്റല്‍ ഉടമസ്ഥനെയാണ് കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുനെല്‍വേലി ജില്ലയിലെ ആലംകുളത്താണ് ഹോസ്റ്റലുടമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ അന്തേവാസികളുടെ ലൈംഗികാതിക്രമ പരാതിയില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജൂലായ് 22ന് ഇയാളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ യുവതികളെ നഗരത്തിലെ സ്വകാര്യ ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെവെച്ചാണ് ഹോസ്റ്റല്‍ വാര്‍ഡനായ സ്ത്രീയും ഉടമയും യുവതികളോട് അപമര്യാദയായി പെരുമാറിയത്. ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കണമെങ്കില്‍ ഉടമയുടെ ലൈംഗികതാത്പര്യങ്ങള്‍ നിറവേറ്റികൊടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനുപിന്നാലെ യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ട യുവതികള്‍ സംഭവം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് യുവതികളുടെ രക്ഷിതാക്കള്‍ ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഹോസ്റ്റലുടമ മോശമായി പെരുമാറിയെന്നും, വാര്‍ഡന്റെ സഹായത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു അന്തേവാസികളായ യുവതികള്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ ഹോസ്റ്റല്‍ വാര്‍ഡനും ഉടമയും ഒളിവില്‍പോയി. ഇരുവര്‍ക്കും വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഹോസ്റ്റലുടമയെ തിരുനെല്‍വേലിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. അതേസമയം, എല്ലാവശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























