ലോറി സമരം ഒരാഴ്ച പിന്നിട്ടു; സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി; അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വരവ് ഗണ്യമായി കുറഞ്ഞു; അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു

ഒരാഴ്ച പിന്നിട്ട ലോറി സമരം ജനജീവിതത്തെ നല്ലരീതിയില്‍ ബാധിച്ചു തുടങ്ങി. സമരം തുടര്‍ന്നാല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വിപണി ഇടപെടലും തകിടം മറിയും. സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വരവ് ഗണ്യമായി കുറഞ്ഞു. ഇത് പൊതുവിപണിയെയും ബാധിച്ചു തുടങ്ങി. നിലവില്‍ സ്‌റ്റോക് തീര്‍ന്ന അവസ്ഥയിലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.
സമരം തുടര്‍ന്നാല്‍ ജയ, സുരേഖ, മട്ട എന്നിവക്ക് അടുത്തയാഴ്ചയോടെ പൊതുവിപണിയില്‍ വില വ്യത്യാസമുണ്ടാകുമെന്ന സൂചന കച്ചവടക്കാര്‍ നല്‍കുന്നുണ്ട്. പച്ചമുളക്, സവാള, കിഴങ്ങ്, പയര്‍, പരിപ്പ്, കടല വര്‍ഗങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വില കുതിക്കുകയാണ്. പരിപ്പ്പയര്‍ ഇനങ്ങള്‍ക്ക് 2030 ശതമാനമാണ് വര്‍ധന. മുളകിന് 80 രൂപയും സവാളക്ക് 4045 രൂപയ
ദിനംപ്രതി 12001500 ലോറികള്‍വരെ അരിയുമായി എത്തിയിരുന്നു. ഇപ്പോള്‍ ഇത് നാലിലൊന്നായി കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അരിയെത്തുന്നത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തുന്നതും ഇവിടെ നിന്നാണ്. പച്ചക്കറിയുമായി എത്തുന്ന ലോറികളുടെ എണ്ണവും നാലിലൊന്നായി.
സമരത്തിന് മുമ്പ് നൂറുകണക്കിന് ലോറികള്‍ കേരളത്തില്‍ എത്തിയിരുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് നിലവില്‍ ക്ഷാമം അനുഭവപ്പെടാത്തത്. സ്‌റ്റോക് തീര്‍ന്നാല്‍ പഴവിപണിയും നിശ്ചലമാകും. വില വര്‍ധനയും ഉണ്ടാകും. അതേസമയം, ലോറി സമരത്തിന്റെ മറവില്‍ സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ കച്ചവടക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സജീവമാണ്. പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും തടയാന്‍ സിവില്‍ സപ്ലൈസ് അധികൃതരും രംഗത്തുണ്ട്.
ഡീസല്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം, ടോള്‍ പിരിവ് എന്നിവയിലെ വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ലോറി സമരം. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പലതും അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ചരക്കുലോറികളുടെ വാടക നിരക്ക് ഉയര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇക്കാര്യം ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിനെയും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha