വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; വി. മുരളീധരന്‍ എം.പി വിഷയം രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെതുടര്‍ന്നാണ് നടപടി

വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉദാഹരണമാണെന്ന് രാജ്യസഭയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വി. മുരളീധരന്‍ പറഞ്ഞതിനെതുടര്‍ന്ന് കേരളത്തിലെ വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. ഇതിന് പുറമെ കേംബ്രിഡ്ജ് അനലറ്റിക്ക ഡേറ്റ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിഷയവും സിബിഐ അന്വേഷിക്കുമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
അതേസമയം ദളിതുകള്‍ക്കെതിരായ അക്രമം തടയുന്ന നിയമം ദുര്‍ബലപ്പെടുത്തിയ ജസ്റ്റിസ് ഗോയലിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി മുന്‍ ജഡ്ജിയായ ഗോയലിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചതിനെതിരെ ദളിത് സംഘടനകള്‍ ഓഗസ്റ്റ് ഒമ്പതിന് ദേശവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha