എപ്പോള്‍ വേണമെങ്കിലും യു പി മുഖ്യമന്ത്രി ആകാം, പക്ഷേ താല്‍പര്യമില്ലെന്ന് ഹേമാ മാലിനി

എപ്പോള്‍ വേണമെങ്കിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആകാന്‍ സാധിക്കുമെന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമാമാലിനി. എന്നാല്‍ ഇത്രയധികം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മുഖ്യമന്ത്രി പദത്തിനായി ശ്രമിക്കാത്തതെന്ന് അവര്‍ വിശദമാക്കി. മധുരയില്‍ നിന്നുള്ള ബിജെപി എം പിയാണ് ഹേമാ മാലിനി.
തനിക്ക് ഏത് സമയത്തും മുഖ്യമന്ത്രി ആകാന്‍ കഴിയും എന്നാല്‍ സ്വാതന്ത്യം വിലക്കുന്ന പദവിയാണ് അത് . അതിനാല്‍ തീരെ താല്‍പര്യമില്ലെന്ന് അവര്‍ രാജസ്ഥാനിലെ ബന്‍സ്വരയില! പ്രതികരിച്ചു. രാജ്യപുരോഗതിക്കായി ഇത്രയധികം കഷ്ടപ്പെടുന്ന ഒരു പ്രധാനമന്ത്രി വേറെയില്ലെന്ന് ഹേമാമാലിനി പറഞ്ഞു.
പ്രതിപക്ഷത്തുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറച്ച് പിടിക്കാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തൊക്കെ കുറ്റം പറഞ്ഞാലും നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ പ്രയാസമായിരിക്കുമെന്നും അവര്‍ പറഞ്ഞു.മതപരമായ ഒരു ചടങ്ങില്‍ സംബന്ധിക്കാനാണ് ഹേമാ മാലിനി രാജസ്ഥാനിലെത്തിയത്.
https://www.facebook.com/Malayalivartha


























