പ്ലസ് വൺ കാമുകനെ തേടി സ്കൂളിൽ എത്തിയപ്പോൾ തീയേറ്ററിലുണ്ടെന്ന് സുഹൃത്തുക്കൾ; നേരെ തീയേറ്ററിലെത്തിയപ്പോൾ കാമുകനൊപ്പം മറ്റൊരു പെൺകുട്ടി!! അലറി നിലവിളിച്ച് ബഹളമുണ്ടാക്കിയ കാമുകിയെ ഓടിക്കൂടിയ ആളുകൾ പിടിച്ചുവച്ചു... പെൺകുട്ടിയുടെ അച്ഛൻ എത്തിയതോടെ എല്ലാം തലകീഴായി മറിഞ്ഞു

മകളെ വഞ്ചിച്ച കാമുകനെ പിതാവ് മര്‍ദ്ദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ കബളിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ റീജന്റ് പാര്‍ക്കിന് സമീപത്തു വെച്ചാണ് മകളുടെ കാമുകനെ തട്ടിക്കൊണ്ടുപോയി പിതാവ് തല്ലിച്ചതച്ചത്. തന്റെ മകനെ തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്ന് മനസ്സിലാക്കിയ അമ്മ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ; കാമുകനെ കാണാന്‍ പെണ്‍കുട്ടി സ്‌കൂളിലെത്തി. എന്നാല്‍ അവിടെ കാമുകനെ കാണാത്തതിനാല്‍ തിരഞ്ഞ് തിയേറ്ററില്‍ എത്തുകയായിരുന്നു. തിയേറ്ററില്‍വച്ച് കാമുകനൊപ്പം മറ്റൊരു പെണ്‍കുട്ടിയെ കണ്ട പെണ്‍കുട്ടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയുമായി തനിക്കൊരു ബന്ധമില്ലെന്ന് എത്ര പറഞ്ഞിട്ടും പെണ്‍കുട്ടി ചെവി കൊടുത്തില്ല. കരച്ചില്‍കേട്ട് ആളുകള്‍ കൂടുകയും പെണ്‍കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് തിയേറ്ററിലെത്തിയ അച്ഛന്‍ മകളോടൊപ്പം കാമുകനെയും കാറില്‍ ബലമായി പിടിച്ചുകയറ്റി. തുടര്‍ന്ന് റീജന്റ് പാര്‍ക്കിലെ തന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവരുകയും കാമുകനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കാമുകന്റെ അമ്മയെ ഫോണില്‍ വിളിക്കുകയും ഫ്‌ലാറ്റിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പറഞ്ഞ പ്രകാരം വന്നില്ലെങ്കില്‍ മകനെ ഇനിയും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കാമുകന്റെ അമ്മ വിവരം പൊലീസില്‍ അറിയിച്ചു.തുടര്‍ന്ന് പൊലീസ് എത്തി ആണ്‍കുട്ടിയെ രക്ഷപെടുത്തുകയും പെണ്‍കുട്ടിയെയും അച്ഛനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























