ഇത് അഭിമാന നിമിഷം... മാഗ്‌സസെ അവാര്‍ഡിന് രണ്ട് ഇന്ത്യാക്കാര്‍ അര്‍ഹരായി

മാഗ്‌സസെ അവാര്‍ഡിന് രണ്ട് ഇന്ത്യാക്കാര്‍ അര്‍ഹരായി. ഡോ.ഭരത് വത്വാനി, സോനം വാംഗ്ചുക്ക് എന്നിവര്‍ക്കാണ് അവാര്‍ഡ്. അലഞ്ഞ് തിരിയുന്ന മാനസികാസ്വാസ്ഥ്യമുള്ളവരെ രക്ഷപ്പെടുത്തി അതാത് കുടുംബങ്ങളിലേക്ക് മടക്കിയെത്തിക്കുന്നതിന് നല്‍കിയ ശ്രമങ്ങള്‍ കണക്കിലെടുത്താണ് വത്വാനിക്ക് അവാര്‍ഡ് നല്‍കിയത്. സാമൂഹ്യ പുരോഗതിക്ക് വേണ്ടി നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് വാംഗ്ചുക്കിന് അവാര്‍ഡ് ലഭിച്ചത്. ഓഗസ്റ്റ് 31ന് പുരസ്‌കാരം സമ്മാനിക്കും.
1988ലാണ് ഭരത് വത്വാനിയും ഭാര്യയും തെരുവില്‍ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നതിന് ശ്രദ്ധ റീഹാബിലേറ്റന്‍ ഫൗണ്ടേഷന്‍ എന്ന പേരിലൊരു സ്ഥാപനം തുടങ്ങിയത്. ആരോരുമില്ലാതെ തെരുവില്‍ കഴിയുന്ന ഇത്തരക്കാര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും മനോരോഗ ചികിത്സയും നല്‍കിയ ശേഷം അവരുടെ കുടുംബാംഗങ്ങളെ കണ്ടെത്തി സുരക്ഷിതമായി തിരിച്ചേല്‍പിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകരുടേയും പൊലീസിന്റേയും സഹായം ലഭിച്ചിരുന്നു. രോഗികള്‍ക്ക് സൗജന്യ വൈദ്യപരിശോധനയും ഇവര്‍ നല്‍കിയിരുന്നു.
1988ല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് എഡ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലാക്ക് (എസ്ഇസിഎംഒഎല്‍) എന്ന സ്ഥാപനം ആരംഭിച്ചത്. 95 ശതമാനം പേരും പരാജയപ്പെടാറുള്ള സര്‍ക്കാര്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്കായി ലഡാക്കി സ്റ്റുഡന്റ് എന്ന സ്ഥാപനവും ആരംഭിച്ചു. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം ലക്ഷ്യമിട്ട് 1994ല്‍ വാന്‍ചുക്ക് ഓപ്പറേഷന്‍ ന്യൂഹോപ്പ് എന്ന പദ്ധതിയും ആരംഭിച്ചു. മികച്ച രീതിയില്‍ പരിശീലനം ലഭിച്ച 700 അധ്യാപകരുടേയും ആയിരം വിഇസി ലീഡേഴ്‌സിന്റേയും പ്രയത്‌നഫലമായി 1996ല്‍ അഞ്ച് ശതമാനമായിരുന്ന മെട്രിക്കുലേഷന്‍ വിജയം 2015 ആയപ്പോഴേക്കും 75 ശതമാനമായി ഉയര്‍ത്തി. 1957ല്‍ വിമാന അപകടത്തില്‍ മരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് രമണ്‍ മാഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നീ വിഭാഗങ്ങളിലായാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha


























