ഉത്തരേന്ത്യയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളപ്പൊക്ക സാധ്യതയെന്ന മുന്നറിയിപ്പുമായി അധികൃതര്‍

ഉത്തരേന്ത്യയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദേശം. വ്യാഴാഴ്ച ഹരിയാനയില്‍ ശക്തമായ മഴയെ തുടര്‍ന്ന് യമുനാനദിയിലേക്ക് വെള്ളം ഒഴുക്കി വിട്ടിരുന്നു. ഇതോടെ ഡല്‍ഹിയിലും നദീ ജലം അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്.
രാവിലെ മുതല്‍ ഡല്‍ഹിയിലും പ്രാന്ത പ്രദേശങ്ങളിലും മഴയും കനത്തു. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തതോടെയാണ് വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.രക്ഷാ ബോട്ടുകളും ഉദ്യോഗസ്ഥരും ഏത് സാഹചര്യവും നേരിടാന്‍ തയാറായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളില്‍ താമസിക്കുന്നവും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























