സുപ്രീംകോടതി കനിഞ്ഞു ,ജയലളിതയ്ക്ക് ജാമ്യം : ശിക്ഷ സ്‌റ്റേ ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച് ബാംഗളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായി ജയലളിയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചത്. ജയലളിതയ്ക്ക് വിചാരണക്കോടതി വിധിച്ച നാലുവര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജയലളിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷകനായ ഹാലി എസ്. നരിമാന്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരായത്.
ജാമ്യം അനുവദിക്കണമെന്ന ജയലളിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. എന്നാല്‍ പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദുചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. എങ്കിലും പ്രത്യേക കോടതിയുടെ ശിക്ഷയില്‍ ഹൈക്കോടതി വിധി പുറപ്പെടുവിക്കും വരെ ഇതിന് സ്റ്റേ സുപ്രീംകോടതി അനുവദിക്കുകയായിരുന്നു. ഈ കേസില്‍ സുപ്രീംകോടതി ഈ ഘട്ടത്തില്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ കേസ് രണ്ടുപതിറ്റാണ്ടെങ്കിലും ഇനിയും നീണ്ടുപോകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്ള തീര്‍പ്പാണ് ഉണ്ടാകേണ്ടതെന്നു കോടതി വ്യക്തമാക്കി.
കേസ് അനന്തമായി നീളുന്നത് ഒഴിവാക്കാനായി കേസില്‍ വിധി പ്രസ്താവം നടത്തുന്നതിനായി ഹൈക്കോടതിക്ക് സമയപരിധിയും സുപ്രീംകോടതി നിശ്ചയിച്ചു. ബാംഗളൂരിലെ പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടുമാസത്തിനകം കര്‍ണാടക ഹൈക്കോടതിയില്‍ ജയലളിത ഹര്‍ജി നല്‍കണം. തുടര്‍ന്ന് മൂന്നു മാസത്തിനകം ഹൈക്കോടതി കേസില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























