ചൈനാ അതിര്‍ത്തിയില്‍ ഇന്ത്യ പുതിയ റോഡ് നിര്‍മ്മിക്കുന്നു

അരുണാചല്‍ പ്രദേശിലെ തവാംഗ് മുതല്‍ മ്യാന്‍മാര്‍ വരെയുള്ള ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് ഏതു കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന വിധത്തിലുള്ള പുതിയ റോഡു നിര്‍മ്മിയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 1800 കി.മീ. നീളമുള്ള റോഡിന് 6.5 ബില്ല്യണ്‍ ഡോളറാണ് ചെലവു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ മുഖ്യധാരാ ജീവിതത്തില്‍ നിന്ന് അകന്നു കിടക്കുന്ന, നാലു മലയോര ജനവിഭാഗങ്ങള്‍ക്കാണ് ഇതുകൊണ്ടുള്ള കൂടുതല്‍ പ്രയോജനമെന്നും, രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന് ഇതുമൂലം പ്രത്യേക സഹായമൊന്നും ഉള്ളതായി കരുതുന്നില്ല്യെന്നും ഖിറേണ്‍ റിജൂജൂ പറയുന്നുണ്ട്. എങ്കിലും ഇന്ത്യനതിര്‍ത്തിയില്‍ റോഡുകള്‍ നിര്‍മ്മിച്ചാല്‍, അയല്‍രാജ്യങ്ങളുമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ആ റോഡുകള്‍ അവര്‍ക്ക് പ്രയോജനപ്പെടുത്തുമെങ്കിലോ എന്ന ചിന്താഗതിയില്‍, അതിര്‍ത്തിയില്‍ റോഡുനിര്‍മ്മാണം നടത്തുന്നതില്‍ മുന്‍കാലങ്ങളില്‍ ഇന്ത്യയ്ക്ക് വൈമുഖ്യമുണ്ടായിരുന്നതാണ്. അരുണാചല്‍പ്രദേശവുമായി ബന്ധപ്പെട്ട അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ അഭിപ്രായഭിന്നത ഉള്ളതുകൊണ്ട് ഈ റോഡു നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























