ശിവസേന തലവന്‍ ഉദ്ദവ് താക്കറയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ശിവസേന തലവന്‍ ഉദ്ദവ് താക്കറയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെയാണ് ഉദ്ദവിന് ട്വിറ്ററിലൂടെ രാഹുല്‍ ആശംസയറിയിച്ചത്. 'ഉദ്ദവ് താക്കറജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. അദ്ദേഹത്തിന് എല്ലായ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ''- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആശംസയെ ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. അടുത്തിടെ കേന്ദ്രസര്‍ക്കാരിനെതിരെ ടി.ഡി.പി കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും ശിവസേന വിട്ട് നിന്നത് ഏറെ ചര്‍ച്ചയായിരുന്നു.
അവിശ്വാസ പ്രമേയത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ അപ്രതീക്ഷിത നീക്കം പാര്‍ലമെന്റിനകത്തും പുറത്തും ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ എതിര്‍ ചേരിയില്‍ ബി.ജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന താക്കറയ്‌ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത് ശിവസേനയെ കൂടി തങ്ങളുടെ പാളയത്തില്‍ എത്തിച്ച് വിശാലസഖ്യത്തിന് കൂടുതല്‍ കരുത്തേകാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha


























