ലോക്‌സഭ തിരഞ്ഞെടുപ്പ്; മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന; മമത ബാനര്‍ജിയെ ദേശീയ തലസ്ഥാനത്ത് എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഒമര്‍ അബ്ദുല്ല

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപിക്കെതിരെ വിശാലസഖ്യത്തെ അണിനിരത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സജീവുകയാണ്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. 2019ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരേമനസ്സുള്ള പാര്‍ട്ടികളെല്ലാം ഒന്നിക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും പ്രതികരിച്ചത്.
അതുപൊലെതന്നെ മമത ബാനര്‍ജിയെ ദേശീയ തലസ്ഥാനത്ത് എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഒമര്‍ അബ്ദുല്ല വ്യക്തമാക്കി. ബംഗാളില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്യാനാകുമെന്നും. തൃണമൂല്‍ കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും. ബിജെപിക്കെതിരായ നിലപാടു സ്വീകരിക്കുന്ന ആര്‍ക്കും പ്രതിപക്ഷത്തിന്റെ സഖ്യത്തിലേക്ക് എത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം മമത ബാനര്‍ജി ഡല്‍ഹിയിലേക്കു മാറുമെന്നും ഒമര്‍ പറഞ്ഞു. എന്നാല്‍ മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ മറുപടി.
https://www.facebook.com/Malayalivartha


























