തമിഴ്‌നാട്ടില്‍ ആഘോഷം, തലൈവി ഇന്ന് പുറത്തിറങ്ങും

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നു ജാമ്യം നേടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഇന്നു ജയില്‍ മോചിതയാകും. ഉച്ചയ്ക്കു മുമ്പ് പുറത്തിറങ്ങുന്ന തലൈവി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചെന്നൈയിലേക്കു യാത്ര തിരിക്കും.സുപ്രീം കോടതിയുടെ ജാമ്യ ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരം ബാംഗളൂരിലെ പ്രത്യേക കോടതിയിലെത്തിക്കാന്‍ കഴിയാതിരുന്നതിനാലാണ് ജയലളിതയുടെ മോചനം വൈകിയത്. ജാമ്യം ലഭിച്ച വിവരം ഇന്ന് അഭിഭാഷകര്‍ വിചാരണ കോടതിയെ അറിയിക്കും. തുടര്‍ന്ന് ജഡ്ജിയുടെ അനുമതിയോടെ ജയലളിതയ്ക്ക് പുറത്തിറങ്ങാം.
അതേസമയം, ജയലളിതയുടെ മോചനത്തോടനുബന്ധിച്ച് പരപ്പന അഗ്രഹാര ജയില്‍, എച്ച്എഎല്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയിലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ചു പേരിലധികം ജയില്‍ പരിസരങ്ങളില്‍ കൂടിനില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശം നല്കി. 1000 പോലീസുകാരെ സുരക്ഷാജോലികള്‍ക്കായി നിയോഗിച്ചു.
ജയിലില്‍ നിന്നു പുറത്തിറങ്ങുന്ന ജയലളിതയെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. അണ്ണാ ഡിഎംകെ നേതാക്കളും പ്രവര്‍ത്തകരും ജയലളിതയുടെ വരവ് കാത്ത് ബംഗളൂരുവില്‍ തങ്ങുകയാണ്.
ജയലളിതയെ വരവേല്‍ക്കാന്‍ ചെന്നൈയിലും ഗംഭീരമായ ഒരുക്കങ്ങളാണ് നടത്തുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് മുമ്പെങ്ങും ലഭിക്കാത്ത രീതിയിലുള്ള സ്വീകരണമൊരുക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് അണ്ണാ ഡിഎംകെ നേതൃത്വം നിര്‍ദേശം നല്‍കി. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡന്‍ മുതല്‍ ചെന്നൈ വിമാനത്താവളം വരെ മനുഷ്യ ചങ്ങല തീര്‍ത്ത് സ്വീകരണമൊരുക്കാനാണു പ്രവര്‍ത്തകരുടെ തീരുമാനം. ആഘോഷപരിപാടികള്‍ അതിരു വിടാതിരിക്കാന്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണെ്ടന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ജയലളിതയ്ക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജയലളിതയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ട തോഴി ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, അനന്തരവള്‍ ഇളവരശി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജയലളിതയെയും കൂട്ടാളികളെയും നാലു വര്‍ഷത്തെ തടവിനും ജയലളിതയ്ക്കു 100 കോടി രൂപയും മറ്റുള്ളവര്‍ക്കു 10 കോടി രൂപ വീതവും പിഴയും ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി അപ്പീല്‍ തീര്‍പ്പാക്കുന്നതു വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























