മൊബൈല്‍ ചാര്‍ജറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ മൊബൈല്‍ ചാര്‍ജറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പതിനേഴുകാരനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റണ്‍ഹോള മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രതികളായ മൂന്നു സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തിന്റെ പക്കല്‍ നിന്നും പതിനേഴുകാരനായ വിദ്യാര്‍ഥി കടം വാങ്ങിയ മൊബൈല്‍ ചാര്‍ജര്‍ നിലത്തുവീണ് പൊട്ടിപ്പോയിരുന്നു. മൊബൈല്‍ ചാര്‍ജര്‍ തിരിച്ചു വാങ്ങാനെത്തിയ സുഹൃത്തുക്കള്‍ ഇതറിഞ്ഞ് ക്ഷുഭിതരാവുകയും യുവാവുമായി അടികൂടുകയും ചെയ്തു. ഇതിനിടെ നെഞ്ചിനേറ്റ ഇടിയെ തുടര്‍ന്ന് വിദ്യാര്‍ഥി അബോധാവസ്ഥയിലായി. ഇതോടെ ഭയന്നുപോയ വിദ്യാര്‍ഥികള്‍ മാതാപിതാക്കളെ വിവരം അറിയിച്ച് സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസിനെ അറിയിച്ചത്.കൊല്ലപ്പെട്ടയാളുടെയും പ്രതികളുടെയും വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























