ഹുദ് ഹുദ് : ആശ്വാസമായി മുഖ്യമന്ത്രി മുഴുവന്‍ സമയവും ജനങ്ങളോടൊപ്പം

ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുഴുവന്‍ സമയവും ജനങ്ങളോടൊപ്പമുണ്ട്. ഓഫിസും വീടുമായി പ്രവര്‍ത്തിക്കുന്ന ഒരു ബസ് സജ്ജമാക്കിയാണ് അദ്ദേഹം ജനങ്ങളുടെ ഇടയില്‍ തന്നെ ചെലവഴിക്കുന്നത്. എല്ലായിടത്തും ഓടിയെത്താനാണ് അദ്ദേഹം കുറച്ചു ദിവസം ജീവിതം ബസിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രിയുടെ ഊണും ഉറക്കവുമെല്ലാം ഇപ്പോള്‍ ഈ ബസിലാണ്. ഇളംപച്ചയും വെള്ളയും നിറം കലര്‍ന്ന പ്രത്യേകം ബസാണ് ചന്ദ്രബാബു നായിഡുവിനായി ഒരുക്കിയിരിക്കുന്നത്. 20 പേര്‍ക്ക് ഇരുന്ന് യോഗം ചേരാനുള്ള സൗകര്യമുണ്ട്. ടെലികോണ്‍ഫറന്‍സിംഗ് സ്‌ക്രീനും അത്യാധുനിക വാര്‍ത്താനവിനിമയ സംവിധാനങ്ങളും ഇതിലുണ്ട്.
ദിവസവും രണ്ടു തവണ അവലോകനം നടത്തും. രാവിലെ ഒന്‍പതിനും രാത്രി ഒന്‍പതിനും. അതും ബസിനകത്തുവച്ചുതന്നെ. ഇടയ്ക്കിടെ പോലീസ്, റവന്യൂ അധികൃതരും സ്ഥിതിഗതി വിശദീകരിക്കും. മുഖ്യമന്ത്രിക്കായി ഒരു ചെറിയ കിടക്കയും സോഫയും ടോയ്‌ലറ്റുമാണ് ബസിനുള്ളില്‍ ഉള്ളത്. കോഡ്‌ലെസ് മൈക്കുമെടുത്ത് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയും പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നല്‍കും.
ചുഴലിക്കാറ്റ് ഒതുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനവുമായി ഇറങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് മുഖ്യമന്ത്രിയുടെ നടപടി. വിശാഖപട്ടണം കലക്ടറേറ്റ് പരിസരം കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്്. രാവിലെ ഓഫീസ് ചുമതലകള്‍ പൂര്‍ത്തിയാക്കി അതിവേഗം അദ്ദേഹം ബസില്‍ വിശാഖപട്ടണത്തേക്ക് കുതിക്കും. ജനങ്ങളുടെ ദുരിതങ്ങള്‍ കേള്‍ക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് ശക്തമായ നടപടി സ്വീകരിക്കും ഈ നിലയിലാണ് ഹൈടെക് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം.
വിശാഖപട്ടണത്ത് ടെലിഫോണ്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ മുഖ്യമന്ത്രിയുടെ ശകാരം കുറച്ചൊന്നുമല്ല ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരത്തിനകം വൈദ്യൂതി ബന്ധം പുനഃസ്ഥാപിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നു. പെട്രോള്‍ പമ്പുകിലെ ഇന്ധനക്ഷാമം പരിഹരിച്ചു. എല്ലാ ദിവസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ജനങ്ങള്‍ക്ക് എത്തിക്കുന്നതിലും മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധ എത്തുന്നു.
ഹുദ് ഹുദ് മുന്നറിയിപ്പ് വന്നതു മുതല്‍ ജാഗ്രതയിലായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. നാശനഷ്ടം പരമാവധി കുറയ്ക്കാനണ് മുന്‍കരുതല്‍ സ്വീകരിച്ചത്. അതിനാല്‍ മരണസംഖ്യ കുറയ്ക്കാനായി. 20 പേരാണ് മരിച്ചത്. ഒന്നരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരന്തമനുഭവിക്കുന്ന അവസാന ആളും സുരക്ഷിതനാക്കുന്നതുവരെ താന്‍ ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























