തന്നോട് പിണങ്ങി ഭാര്യ വീടുവിട്ടിറങ്ങിയത് സഹിക്കാനായില്ല... ഒടുവിൽ ഫേസ്ബുക്ക് ലൈവിൽ എത്തി യുവാവിന്റെ അറ്റകൈ പ്രയോഗം
ഭാര്യ പ്രീതിയുമായുള്ള വഴക്കും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു.തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഗുരുഗ്രാമിലാണ് അമിത് ചൗഹാൻ(28) ജീവനൊടുക്കിയത്. അമിത്-പ്രീതി ദമ്പതികൾക്കു രണ്ടു പെണ്‍കുട്ടികളുണ്ട്. പട്ടൗഡിയിലെ ഹെയ്ലി മാണ്ഡി സ്വദേശിയാണ് ഇയാൾ. താൻ ജീവനൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ഷെയർ ചെയ്യണമെന്ന് അമിത് സുഹൃത്തുക്കളോട് അഭ്യർഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം അമിതുമായി വഴക്കുണ്ടായതിനെ തുടർന്ന് പ്രീതി സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതിൽ നിരാശനായ ചൗഹാൻ ജീവനൊടുക്കുകയായിരുന്നു. അമിത് കുറച്ചുമാസങ്ങൾക്കു മുമ്പു വിഷാദരോഗത്തിനു ചികിത്സ തേടിയിരുന്നതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha