രാഹുലിനെ മടുത്തു? പ്രിയങ്കയെ കൊണ്ടു വരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ... പരാജയ പശ്ചാത്തലത്തില്‍ പരസ്യമായ പ്രതിഷേധം

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിനു തിരച്ചടി നേരിട്ടതോടെ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്നവരുടെ എണ്ണം കൂടുന്നു. പകരം പ്രിയങ്ക ഗാന്ധിയെ കൊണ്ടു വരാനുള്ള ശ്രമവും തുടങ്ങി. പ്രിയങ്ക സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിനു മുന്നില്‍ പ്രകടനം നടത്തി.
പ്രിയങ്കയെ കൊണ്ടുവരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന പോസ്റ്ററുകളുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. 200 മുതല്‍ 250 വരെ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനെത്തിയത്. കൂടുതലും സ്ത്രീകളായിരുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് സഹോദരിയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ മുന്‍കയ്യെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോഡിയെ എതിരിടാന്‍ പ്രിയങ്കയ്‌ക്കേ കഴിയൂ എന്നും പാര്‍ട്ടി ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി. പ്രിയങ്കയെ നേരത്തെ കൊണ്ടു വരണമായിരുന്നെന്നും മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ പ്രചരണത്തിന് ഇറക്കിയിരുന്നെങ്കില്‍ ഫലം വ്യത്യസ്തമായിരുന്നേനെ എന്നും ഇവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























