അസമിൽ യാതൊരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല, അസം സമാധാനത്തിലാണ്, പ്രസ്താവനകളിറക്കി അത് ഇല്ലാതാക്കരുത് ; മമതക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയി തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആളിൽ ഒന്നാണ് മമത ബാനർജി. എന്നാൽ മമത ബാനർജിയുടെ അസം വിഷയത്തിലെ പരാമർശം ഏറെ വിവാദമാകുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. അസമിലെ കോൺഗ്രസ് അധ്യക്ഷൻ തന്നെ മമതക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിക്കെതിരെ ആസാം കോൺഗ്രസ്സ് അധ്യക്ഷൻ രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും വിളിച്ച് പറയരുത് എന്നാണ് ആസാം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ. നാഷണൽ സിറ്റിസൺസ് രജിസ്റ്റർ പ്രസിദ്ധപ്പെടുത്തിയതിനു തൊട്ടു പിന്നാലെ മമത നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു റിപുൻ ബോറ.ഇന്ത്യയിൽ ആഭ്യന്തര യുദ്ധവും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്നായിരുന്നു മമതയുടെ പരാമർശം. എന്നാൽ അസമിൽ യാതൊരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് റിപുൻ ബോറ വ്യക്തമാക്കി. അസം സമാധാനത്തിലാണ്, ഇത്തരം പ്രസ്താവനകളിറക്കി അത് കെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha