കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ അദ്ഭുതകരമായി രക്ഷപെടുത്തി!
ബിഹാറില്‍ 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ അദ്ഭുതകരമായി രക്ഷപെടുത്തി.
ബിഹാറിലെ മുന്ഗര് ജില്ലയില്‍ മുര്ഗിയചോക്കിലായിരുന്നു സംഭവം.
അപകടത്തില്‍പെട്ടത് സന്നോ എന്ന മൂന്നുവയസുകാരിയാണ്.
അമ്മയുടെ കുടുംബ വീട്ടിലെത്തിയ സന്നോ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ പതിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. വീഴ്ചയില്‍ 45 അടി താഴ്ചയില്‍ കുട്ടി തങ്ങിനിന്നതാണ് രക്ഷപ്പെടുത്താന്‍ സഹായകമായത്.
രക്ഷാപ്രവര്‍ത്തകര്‍ ചെറിയ കുഴല്‍ ഉപയോഗിച്ച് കുട്ടിക്ക് ഓക്സിജന്‍ നല്‍കിയിരുന്നു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൂടുതല്‍ താഴേക്ക് വീഴാതിരിക്കാന്‍ കുട്ടിയെ താങ്ങിനിര്‍ത്തുകയും ചെയ്തു.
കുട്ടിയെ പുറത്തെത്തിക്കാന്‍ ഒന്നര ദിവസത്തെ പരിശ്രമം വേണ്ടിവന്നു.
https://www.facebook.com/Malayalivartha