ഇന്ത്യയുടെ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയകരം
ബാലിസ്റ്റിക് മിസൈലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള അഡ്വാന്‍സ് എയര്‍ ഡിഫന്‍സ്(എഎഡി) ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് വ്യാഴാഴ്ച രാവിലെ 11.30 നായിരുന്നു പരീക്ഷണം.
https://www.facebook.com/Malayalivartha