വെള്ളക്കടുവയുടെ കടിയേറ്റ് മരിച്ച സംഭവം ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയം

ഡല്‍ഹി മൃഗശാലയില്‍ വെള്ളക്കടുവയുടെ കടിയേറ്റ് മരിച്ച മക്‌സൂദ് എന്ന യുവാവിന്റെ മരണം ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയം. വെള്ളക്കടുവ ഉള്‍പ്പെടെയുള്ള വന്യജീവികളില്‍ നിന്നുള്ള ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ അപൂര്‍വമാണ്. ഇത്തരം മരണങ്ങളുടെ പ്രത്യേത ഫോറന്‍സിക് വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിധേയമാക്കുന്നതിനാണ് മക്‌സൂദിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന വിഷയമായി ചേര്‍ക്കുന്നത്. മക്‌സൂദിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് അറിയിച്ചതാണ് ഇക്കാര്യം.
വനാന്തരങ്ങളില്‍ നിന്നുള്ള വന്യമൃഗങ്ങളുടെയും മൃഗശാലയില്‍ വളര്‍ത്തുന്ന വന്യമൃഗങ്ങളുടെയും ആക്രമണരീതികളില്‍ വ്യത്യസ്തമാണ്. വനാന്തരങ്ങളില്‍ നിന്നുള്ള കടുവയായിരുന്നു മക്‌സൂദിനെ ആക്രമിച്ചിരുന്നെങ്കില്‍ മുറിവ് വ്യത്യസ്തമാകുമായിരുന്നു. ഇക്കാര്യവും ഫോറന്‍സിക് വിദ്യാര്‍ത്ഥികളുടെ പഠന വിഷയമാകുമെന്ന് എയിംസ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് ആദര്‍ശ് കുമാര്‍ പറഞ്ഞു. മൃഗശാലയില്‍ തന്നെ ജനിച്ച് വളര്‍ന്ന വെള്ളക്കടുവയാണ് മക്‌സൂദിനെ ആക്രമിച്ചത്.
അതുകൊണ്ടുതന്നെ യുവാവിനെ ആക്രമിച്ച കടുവയ്ക്ക് വന്യജീവികള്‍ പ്രകടിപ്പിക്കുന്ന തരത്തിലുള്ള ആക്രമണ സ്വഭാവമില്ലായിരുന്നു. പുറത്ത് നിന്ന് കല്ലേറുണ്ടായപ്പോള്‍ കടുവ സ്വന്തം കുഞ്ഞിനെ എടുക്കുന്നത് പോലെ കഴുത്തില്‍ കടിച്ച് പിടിച്ചാണ് മക്‌സുദിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു എന്ന നിഗമനത്തിലാണ് എയിംസിലെ ഡോക്ടര്‍മാരും. ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ മക്‌സൂദിന്റെ മുഴുവന്‍ ശരീര ഭാഗങ്ങളിലും മുറിവ് ഉണ്ടാകുമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇക്കാര്യങ്ങളും പഠന വിധേയമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























