സിംഗപ്പൂര്‍ മുബൈ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുംബൈ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട് 22 പേര്‍ക്ക് പരിക്ക്. എട്ട് യാത്രക്കാരും 14 വിമാന ജോലിക്കാരുമാണ് മുംബൈയില്‍ പരിക്കേറ്റ് ചികിത്സ തേടിയത്.
408 യാത്രക്കാരുമായി സിംഗപ്പൂരില്‍ നിന്നും പുറപ്പെട്ട എയര്‍ബസ് എ380 വിമാനമാണ് ഞായറാഴ്ച ആകാശച്ചുഴിയില്‍ പെട്ടത്. വിമാനം മുംബൈയിലെത്തിയ ഉടന്‍ പരിക്കേറ്റവരെ മെഡിക്കല്‍ ടീം പരിശോധിച്ചു. പത്തുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. ആരുടേയും നില ഗുരുതരമല്ലന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























