ഗോളടിച്ച ആഘോഷത്തിനിടെ ഫുട്‌ബോള്‍ താരം മരിച്ചു

മിസോറാം ലീഗ് മത്സരത്തിനിടിയില്‍ ഗോള്‍ നേടിയതിന്റെ ആഘോഷത്തിനിടെ മിസോറാം താരം മരിച്ചു. പീറ്റര്‍ ബിയാക് സാങ് സുവല എന്ന ഇരുപത്തിമൂന്നുകാരനാണ് കളിക്കളത്തില്‍ ദാരുണ നിലയില്‍ മരിച്ചത്. ഗോള്‍ നേടിയതിന്റെ സന്തോഷത്താല്‍ തലകുത്തി മറിഞ്ഞപ്പോള്‍ നട്ടെല്ലിന് പരിക്കേറ്റു. ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നട്ടെല്ലിനേറ്റ പരുക്കാണ് മരണകാരണം. എയ്‌സ്‌വാള്‍ ആസ്ഥാനമായ ബത്‌ലഹേം വെങ്‌ത്‌ലാങ് എഫിസിയുടെ കളിക്കാരനാണ് പീറ്റര്‍. ചന്‍മാരി വെസ്റ്റ് എഫ്‌സിയുമായുള്ള മത്സരത്തിനിടെ ടീമിന് വേണ്ടി സമനില ഗോള്‍ നേടിയ ആഘോഷത്തിനിടെയാണ് മരണം സംഭവിച്ചത്.
മത്സരത്തിന്റെ അറുപത്തിഒന്നാം മിനിറ്റിലായിരുന്നു സംഭവം. മത്സരത്തില്‍ പീറ്ററിന്റെ ടീം 3-2 ന് തോല്‍ക്കുകയും ചെയ്‌തു. മത്സരത്തിനിടെ നിരവധി പേര്‍ പരിക്കേറ്റ് മരിച്ചിട്ടുണ്ട്. എന്നാല്‍ ഗോള്‍ നേടിയ സന്തോഷം കാരണം മരണപ്പെട്ട സംഭവം ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























