മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയാറെന്ന് എന്‍സിപി

മഹാരാഷ്ട്രയില്‍ ബിജെപിയ പിന്തുണയ്ക്കാന്‍ തയാറാണെന്ന് എന്‍സിപി. ഭരണത്തില്‍ പങ്കിളിയാകില്ല. പുറത്തു നിന്നുള്ള പിന്തുണ ബിജെപിക്ക് നല്‍കാന്‍ തയാറാണെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു.മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള ഭരണമാണ് ആഗ്രഹിക്കുന്നതെന്നും എന്‍സിപി നിയമസഭാ കക്ഷി യോഗത്തില്‍ ശരത് പവാര്‍ വ്യക്തമാക്കി. പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി അജിത് പവാറിനെ യോഗം തെരഞ്ഞെടുത്തു.
എന്‍സിപി, എന്‍ഡിഎയിലേക്ക് ചായുന്നതായി നേരത്തെ മുതല്‍ സൂചനയുണ്ടായിരുന്നു.ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഇന്ന് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
അതെസമയം, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ചര്‍ച്ചകളും സജീവമാണ്. ശിവസേനയുടെ നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമുണ്ടായില്ല. സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനും സേനയ്ക്കു കഴിഞ്ഞില്ല. ബിജെപി ശിവസേന സഖ്യത്തെ ന്യായീകരിച്ച് സേന മുഖപത്രമായ സാമ്‌ന രംഗത്തെത്തി. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കരുതായിരുന്നുവെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ബിജെപി ഇന്നു നടത്താനിരുന്ന യോഗം മാറ്റിവച്ചിട്ടുണ്ട്. മറ്റു കക്ഷികളുടെ നിലപാട് അറിഞ്ഞശേഷം തീരുമാനമെുക്കാനാണ് ബിജെപി കാത്തിരിക്കുന്നത്. ഇന്ന് മുംബൈയിലേക്ക് തിരിക്കാനിരുന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് യാത്ര നാളത്തേക്ക മാറ്റിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭാ യോഗം ചേരുന്നുവെന്ന വിശദീകരണമാണ് ബിജെപി നേതൃത്വം ഇതിനു നല്‍കിയത്.ബിജെപിക്ക് ആരുമായി സഖ്യമാകാമെന്നും അതില്‍ ഇടപെടില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വവും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























