ജഡ്ജിക്കു നേരെ മനുഷ്യവിസര്‍ജ്യം എറിഞ്ഞു

തമിഴ്‌നാട്ടില്‍ തടവുകാരന്‍ ജഡ്ജിക്കു നേരെ മനുഷ്യ വിസര്‍ജ്യം എറിഞ്ഞു. വിരുദുനഗര്‍ ജില്ലയിലെ വെന്പകോട്ടയില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി2 ലാണ് പൊലീസിനെയും അഭിഭാഷകരെയും ഞെട്ടിച്ചുകൊണ്ട് തടവുകാരന്റെ ആക്രമണമുണ്ടായത്.
ഒരു മോഷണക്കേസില്‍ റിമാന്റിലുള്ള ഭാഗ്യരാജ് എന്നയാളാണ് ആക്രമണം നടത്തിയത്. റിമാന്റ് കാലാവധി നീട്ടിക്കിട്ടാനായാണ് ഭാഗ്യരാജിനെ ജഡ്ജി മാരിയപ്പനു മുന്നില്‍ പൊലീസ് തിങ്കളാഴ്ച ഹാജരാക്കിയത്. കൈയ്യില്‍ കരുതിയിരുന്ന ബാഗ് ഇയാള്‍ ജഡ്ജിക്കു നേരെ വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ബാഗ് ജഡ്ജിക്കു സമീപം നിന്ന കോടതി ജീവനക്കാരന്റെ ദേഹത്താണ് ചെന്നു പതിച്ചത്. തുടര്‍ന്ന് ബാഗില്‍ മനുഷ്യ വിസര്‍ജ്യമാണെന്ന് കണ്ടെത്തകയായിരുന്നു.
ഭാഗ്യരാജിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, സംഭവത്തില്‍ പ്രകോപിതരായ അഭിഭാഷകര്‍ ജയില്‍ അധികൃതരുടെ അലംഭാവത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നു. ജയിലില്‍ നിന്നും കോടതി വരെ പ്രതിയെ വിസര്‍ജ്യം അടങ്ങിയ ബാഗ് കൈവശം വയ്ക്കാന്‍ എങ്ങനെ അധികൃതര്‍ അനുവദിച്ചുവെന്നും അവര്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























