കേന്ദ്രത്തിൽ ഭരണ സുരക്ഷ ലക്ഷ്യമിട്ട് തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ബിജെപി ദേശീയ നേതൃത്വത്തിന് പ്രചരണം കൊഴുക്കണമെങ്കിൽ സിനിമയിലെയും ക്രിക്കറ്റിലെയും താരങ്ങൾ മാത്രം പോരാ സാക്ഷാൽ മഹാദേവനും വരണം

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിർണായകമാണ്. അതുകൊണ്ടുതന്നെയാണ് ക്രിക്കറ്റ് താരമായ മഹേന്ദ്രസിംഗ് ധോണിയടക്കമുള്ളവരെ വോട്ടു പിടിക്കാനായി രംഗത്ത് ഇറക്കാൻ ബിജെപി ഒരുങ്ങുന്നത്. അതുമാത്രമല്ല വോട്ട് പിടിക്കാനായി സാക്ഷാൽ പരമ ശിവനെ അടുത്തതായി രംഗത്ത് ഇറക്കാനാണ് ബിജെപിയുടെ ലക്ഷ്യം.
പരമശിവനായി സീരിയലുകളിൽ തിളങ്ങിയ താരത്തെയാണ് ബിജെപി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. കേന്ദ്രത്തിൽ ഭരണ സുരക്ഷ ലക്ഷ്യമിട്ട് തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ബിജെപി ദേശീയ നേതൃത്വത്തിന് പ്രചരണം കൊഴുക്കണമെങ്കിൽ സിനിമയിലെയും ക്രിക്കറ്റിലെയും താരങ്ങൾ മാത്രം പോരാ സാക്ഷാൽ മഹാദേവനും വരണം. രാജ്യത്ത് സൂപ്പർഹിറ്റ് ആയ ദൈവോം കീ ദേവ് മഹാദേവ് എന്ന സീരിയലിൽ പരമ ശിവനായി വേഷമിട്ട മോഹിത് റെയ്നയെ ആണ് ബിജെപി സ്ഥാനാർഥികളുടെ ആവശ്യാനുസരണം പ്രചാരണത്തിന് ഇറക്കാൻ ഉദ്ദേശിക്കുന്നത്. കൂടാതെ പരമശിവന് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ യുപിയിൽ സീറ്റ് നൽകാനും ബിജെപി തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലും മോഹിത് പ്രചാരണം നടത്തും.
ദൈവോം കീ ദേവ് മഹാദേവ് എന്ന സീരിയൽ രാജ്യത്ത് പല ഭാഷകളിലും മൊഴിമാറ്റി എത്തിയിരുന്നു. മലയാളത്തിൽ ഇത് കൈലാസനാഥൻ എന്ന പേരിലാണ് ഏഷ്യാനെറ്റിൽ മൊഴിമാറ്റി സംപ്രേഷണം ചെയ്തത്. 2011 ൽ ആരംഭിച്ച ഈ സീരിയലിൽ പാർവതിമാർ മാറിമാറി വന്നിരുന്നെങ്കിലും പരമശിവനെ അവതരിപ്പിച്ച മോഹിതിനുമാത്രം മാറ്റം വന്നില്ല. എന്തായാലും പരമശിവന്റെ രാഷ്ട്രീയ അവതാരം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
https://www.facebook.com/Malayalivartha


























