കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരൂകള്‍ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തും

വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെപേരുകള്‍ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തും. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് തീരുമാനം. നേരത്തെ വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കള്ളപ്പണം രാജ്യത്ത് തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികാരത്തിലെത്തിയ ഉടനെതന്നെ നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സ്വിസ് ബാങ്കിന്റെ കണക്ക് പ്രകാരം 2013 ഡിസംബര്‍വരെ 14,000 കോടി രൂപയാണ് ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങള്‍ നല്‍കാമെന്ന് സ്വിസ് സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉന്നതതലത്തില്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് വിവരങ്ങള്‍ കൈമാറാമെന്ന് ധാരണയായത്
പേര് വെളിപ്പെടുത്തുന്നത് ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ ലംഘനമാകുമെന്നായിരുന്നു കേന്ദ്രത്തിന്റ നിലപാട്. എന്നാല്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് മാറ്റുന്നതെന്നാണ് സൂചന. എന്നാല്‍ ഈ നിലപാട് മാറ്റത്തെ സുപ്രീംകോടതി ഏതുരീതിയിലാവും പരിഗണിക്കുക എന്നതും ശ്രദ്ധേയമായിരിക്കും. ദീപാവലി അവധിക്കുശേഷം ഒക്ടോബര്‍ 28ന് ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ വീണ്ടും വാദംതുടരും. അപ്പോഴായിരിക്കും കേന്ദ്രം നിലപാടറിയിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























