ആദ്യ വിവാഹം മറച്ചുവച്ച വീണ്ടും വിവാഹിതയായ യുവതിയെ കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു
ആദ്യ വിവാഹം മറച്ചുവച്ച് തന്നെ വിവാഹം കഴിച്ച യുവതിയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയിലെ മനീഷ കോലി (34), ഭര്‍ത്താവ് ഗിരീഷ് ഭട്നാഗര്‍ (47) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ നോയിഡയിലെ ഗാലക്സി വെഗാ അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു സംഭവം. മനീഷയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മനീഷയുടെ മൃതദേഹം. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ഗിരീഷ് മരിച്ചത്. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട മനീഷയും ഗിരീഷും 2016ലാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ അപ്പാര്‍ട്ട്മെന്റില്‍ ഗിരീഷിന്റെ സഹോദരിക്കൊപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഇതിനിടെയാണ് മനീഷ നേരത്തെ വിവാഹിതയായിട്ടുണ്ടെന്ന വിവരം ഗിരീഷ് അറിയുന്നത്.
ആദ്യ വിവാഹം മറച്ചുവച്ച് മനീഷ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഗിരീഷ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഗിരീഷ് സഹോദരിയുമായി അടുത്തിടപഴകുന്നതില്‍ മനീഷയും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. നിരന്തര വഴക്കിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഗിരീഷ് മനീഷയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കുകയും ചെയ്തു. മനീഷ ആദ്യ വിവാഹം മറച്ചുവച്ചതും സഹോദരിയുമായി വഴക്കിട്ടതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഗിരീഷ് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കി. സംഭവ സമയത്ത് ഗിരീഷിന്റെ സഹോദരി സ്ഥലത്തില്ലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha