ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയാകും : 18 വര്‍ഷത്തിനു ശേഷം ആദ്യത്തെ ജാട്ട് ഇതര മുഖ്യമന്ത്രി

ഹരിയാനയില്‍ ബിജെപിയെ ഉജ്വല വിജയത്തിലേക്ക് നയിച്ച മനോഹര്‍ ലാല്‍ ഖട്ടാര്‍ (60) പുതിയ മുഖ്യമന്ത്രിയാകും. ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറെ പറഞ്ഞുകേട്ട ജാട്ട് നേതാവ് ക്യാപ്റ്റന്‍ അഭിമന്യൂവിനെ പിന്തള്ളിയാണ് പഞ്ചാബി വിഭാഗത്തില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ ഹരിയാനയില്‍ അധികാരത്തിലെത്തുന്ന ആദ്യ ജാട്ട് ഇതര മുഖ്യമന്ത്രിയുമായിരിക്കും ഖട്ടാര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള അടുപ്പമാണ് ഖട്ടാറിനെ അധികാരത്തിലേക്ക് അടുപ്പിച്ചത്. 1990കളില്‍ മോഡി ഹരിയാനയുടെ ചുമതലയിലിരിക്കേയാണ് ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമായത്. ഖട്ടാര്‍ മത്സരിച്ച കര്‍നാണാല്‍ മണ്ഡലത്തില്‍ മോഡി പ്രചരണത്തിനും എത്തിയിരുന്നു. ചെറുപ്പം മുതല്‍ ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവരുന്ന ഖട്ടാര്‍ 20 വര്‍ഷമായി ബിജെപിയിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
നിയമസഭയില്‍ ആകെയുള്ള 90 സീറ്റുകളില്‍ 47 എണ്ണമാണ് ബിജെപി നേടിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യ പ്രചരാകനായിരുന്ന ഖട്ടാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പത്തില്‍ ഏഴു സീറ്റുകള്‍ നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെയും ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയിരുന്നില്ല.
ഹരിയാനയില്‍ അഴിമതി വിരുദ്ധ ഉറപ്പുനല്‍കുമെന്ന് ഖട്ടാര്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയായിരുന്നുവെന്നും ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























