പ്രധാനമന്ത്രിയുടെ ദീപാവലി ശ്രീനഗറില്‍ പ്രളയബാധിതര്‍ക്കൊപ്പം

ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീപാവലി ആഘോഷം വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്കൊപ്പം ശ്രീനഗറില്‍. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ദീപാവലി ദിനം കശ്മീരിലെ സഹോദരങ്ങള്‍ക്ക് ഒപ്പമായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ആയതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
അമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ കശ്മീരില്‍ 300ഓളം പേര്‍ മരിച്ചു. 1.5 മില്യനോളം പേര്‍ ദുരിതബാധിതരായെന്നാണ് കണക്കാക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























