ബാംഗ്ലൂരില്‍ മൂന്ന് വയസുകരിയെ പീഡിപ്പിച്ചു. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം

ബാംഗ്ലൂരിലെ വിദ്യാലയത്തില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്ക് പീഡനം. കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ചയാണ് ബാംഗ്ലൂരിലെ സ്വകാര്യ വിദ്യാലയത്തിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.
ക്ലാസ് ടൈം കഴിഞ്ഞ ശേഷം പെണ്‍കുട്ടിയെ കൂട്ടികൊണ്ട്‌പോകാനെത്തിയ അമ്മയാണ് കുട്ടി ക്ലാസില്‍ കരഞ്ഞിരിക്കുന്നത് കണ്ടത്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ആരോ തല്ലി എന്നാണ് പറഞ്ഞത്.കുട്ടിയുടെ പെരുമാറ്റത്തിലും അസ്വഭാവികത തോന്നി. പനിയുടെ ലക്ഷണങ്ങളും കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടിയെ പീഡിപ്പിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു. ആരാണ് പീഡിപ്പിച്ചത് എന്ന് വ്യക്തമല്ല.
സിസിടിവി ദൃശ്യങ്ങളും സ്‌ക്കൂളിലെ ജീവനക്കാരെ ചോദ്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്.ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ സ്‌കൂളിലെത്തി തെളിവെടുത്തു. നേരത്തെ എട്ടു വയസുകാരിയുടെ ബാംഗ്ലൂരിലെ വിദ്യാലയത്തില്‍ വച്ച് പീഡനത്തിന് ഇരയായിരുന്നു. 63 വയസുള്ള അധ്യാപകനായിരുന്നു പീഡനത്തിന് പിന്നില്‍. ഇതിന് മുമ്പ് സമാനമായ മറ്റൊരു കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























