കള്ളപ്പണപട്ടിക പുറത്തുവന്നാല്‍ കുടുങ്ങുന്നത് കോണ്‍ഗ്രസുകാരെന്ന് അരുണ്‍ ജെയ്റ്റ്‌ലി, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ പാകിസ്താന്‍ വേദന അനുഭവിക്കും

വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവരുടെ പട്ടിക പുറത്തുവന്നാല്‍ പരുങ്ങലിലാവുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണക്കാരുടെ പേരു വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തുവരും. ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ പേടിക്കാനില്ല. പേരുകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലാകും അങ്കലാപ്പ് ജെയ്റ്റ്‌ലി പറഞ്ഞു. കള്ളപ്പണക്കാരുടെ പേരുകള്‍ ഞങ്ങള്‍ പുറത്തുവിടില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. ഇരട്ട നികുതി നിരോധന കരാര്‍ പ്രകാരം പേരുകള്‍ കോടതിയില്‍ പറയുമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ കരാര്‍ അനുവദിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി സൂചിപ്പിച്ചു.
കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിടാതിരിക്കുന്നത് ബി.ജെ.പിയുടെ കാപട്യമാണ് വെളിവാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതു മൂലമാണ് കോണ്‍ഗ്രസും തെറ്റിദ്ധരിക്കപ്പെട്ടതെന്നായിരുന്നു ജെയ്‌ററ്‌ലിയുടെ പ്രതികരണം. ഒരു പ്രമുഖ ദേശീയമാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അതിന്റെ വേദന അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്‍ ആണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ആ സാഹസത്തിനുള്ള വേദന അവര്‍ അറിയും. പാക്കിസ്താന്‍ നമ്മള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍ രക്ഷാകവചവുമായി നില്‍ക്കാറ് പതിവ്. എന്നാല്‍ ഇനി ഇന്ത്യയും ശക്തമായി തിരിച്ചടിക്കും.-പ്രതിരോധ മന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























