സരിതാ ദേവിയെ സസ്‌പെന്റ് ചെയ്തു

ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ഏഷ്യന്‍ ഗെയിംസില്‍ വിധി കര്‍ത്താക്കളുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ ബോക്‌സിംഗ് താരം സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സരിതയുടെ പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ബ്‌ളാസ് ഇഗ്‌ളേസിയസ് ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ധയാല്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.ഏഷ്യന്‍ ഗെയിംസിലെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ സെമിഫൈനലില്‍ ദക്ഷിണകൊറിയന്‍ താരത്തോട് തോറ്റതോടെയാണ് വിവാദമുണ്ടായത്. മത്സരത്തില്‍ സരിതാ ദേവി വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊറിയന്‍ താരം ജിനായെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മെഡല്‍ ദാന ചടങ്ങില്‍ സരിത തനിക്ക് ലഭിച്ച വെങ്കല മെഡല്‍ നിഷേധിക്കുകയും പിന്നീട് തന്നെ തോല്‍പ്പിച്ച ദക്ഷിണകൊറിയന്‍ താരത്തിന് നല്‍കുകയും ചെയ്തു. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയാണ് ബോക്‌സിംഗ് അസോസിേഷന്‍ സരിതയ്ക്ക് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. 2014കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ സരിത ലോക ചാമ്പ്യന്‍ഷിപ്പിലും വിവിധ അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്വര്‍ണം നേടിയ താരമാണ്. അര്‍ജുന അവാര്‍ഡ് നല്‍കി ഇന്ത്യ നേരത്തെ ആദരിച്ചിട്ടുണ്ട്.ഇന്ത്യന്‍ ബോക്‌സിംഗ് സംഘത്തെ നയിച്ച ജെ.സുമാരിവല്ലയെയും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























