ബൈക്ക് വാങ്ങാന്‍ പണം നല്കിയില്ല, മകന്‍ അമ്മയെ കൊന്നു

ഇഷ്ടപെട്ട ബൈക്ക് വാങ്ങി നല്‍കാതിരുന്നതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. തെലങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലുള്ള രാജീവ് നഗര്‍ കോളനിയിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തനിക്ക് ബൈക്ക് വാങ്ങാന്‍ പണം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് 22കാരനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് യുവാവ് മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മകളുടെ പരാതിയെ തുടര്‍ന്നാണ് സഹോദരന്‍ അഞ്ജയ്യനെ പോലീസ് അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























